ക​രി​പ്പൂ​രി​ൽ വീണ്ടും സ്വ​ർ​ണ​വേ​ട്ട; അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പിച്ച്‌ കടത്തിയ 90 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

single-img
7 October 2020

ക​രി​പ്പൂ​രി​ൽ വീണ്ടും സ്വ​ർ​ണ​വേ​ട്ട. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 2333 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി ര​ണ്ട് പേർ പി​ടി​യി​ലായി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സീ​ബ്,ക​ണ്ണൂ​ർ പെ​രി​ങ്ങ​ളം സ്വ​ദേ​ശി ജ​സീ​ല എ​ന്നി​വ​രാ​ണ് പി​ടി​യിലായത്. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഏകദേശം 90 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇവരിൽ നിന്ന് പി​ടി​ച്ചെടുത്തത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.