മുരളീധരനെതിരായ പരാതി പ്രധാനമന്ത്രി അന്വേഷിക്കട്ടെ: എംടി രമേശ്

single-img
6 October 2020

കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വിദേശ യാത്രയിൽ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോൻ പങ്കെടുത്ത് വൻ വിവാദമായിരിക്കുകയാണ്. യാത്രയെക്കുറിച്ച് വിവാദങ്ങളുയർന്ന പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പ്രതികരണവുമായി രംഗത്തെത്തി. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയായശേഷമാണ് സ്മിത മേനോനെക്കുറിച്ച് താൻ അറിയുന്നതെന്ന്‌ എംടി രമേശ് പറഞ്ഞു. 

പദവിയിൽ എത്തുന്നതിനു മുമ്പ് തനിക്ക് അവരെക്കുറിച്ച് അറിയില്ലെന്നും എംടി രമേശ് പറഞ്ഞു. ഇക്കാര്യത്തിൽ വി മുരളീധരൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും കൊടുവള്ളിയിൽ വാർത്താലേഖകരോട്‌ രമേശ്‌ പറഞ്ഞു. 

മുരളീധരനെതിരായ പരാതിയിൽ പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നും രമേശ്‌ കൂട്ടിച്ചേർത്തു.