സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചു: ബിജെപി ഐ ടി സെൽ നേതാവ് പോലീസ് പിടിയിൽ

single-img
6 October 2020

നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചതിന് ബിജെപി ഐ ടി സെൽ നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബിജെപി ആലത്തൂർ മണ്ഡലം ഐ ടി സെൽ കോ ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ്(28) സിഐ ബോബിൻ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റു ചെയ്തത്. 

ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഐ ടി ആക്ട് 67 ബി പ്രകാരം കേസെടുത്ത പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദ്ദേശാനുസരണം റെയ്ഡ് നടത്തിയത്. 

ഇതിനിടെ ഇ​ൻ്റ​ർ​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ളി​ലും ചി​ത്ര​ങ്ങ​ളി​ലു​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നും വി​വ​ര​ങ്ങ​ൾ അ​തീ​വ​ര​ഹ​സ്യ​മാ​യി ശേ​ഖ​രി​ക്കാ​നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം നൽകിയിരുന്നു.  ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണോ കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ പ്ര​തി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​വ​ർ​ക്കോ കു​ടും​ബ​ത്തി​നോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർദ്ദേശം നൽകിയത്.