നടൻ തോമസ് ജെഫേഴ്‌സൺ ബേഡ് വെടിയേറ്റു മരിച്ചു

single-img
6 October 2020

ഹോളിവുഡിലെ പ്രശസ്ത നടൻ തോമസ് ജെഫേഴ്‌സൺ ബേഡ് വെടിയേറ്റു മരിച്ചു. 70 വയസ്സായിരുന്നു. അറ്റ്‌ലാന്റയിൽ വെച്ചായിരുന്നു സംഭവം. ഞായർ പുലർച്ചെയോടെ അജ്ഞാതനു വെടിയേറ്റെന്നു പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വെടിയേറ്റത് തോമസ് ജെഫേഴ്‌സണാണെന്നു വ്യക്തമായത്. 

പ്രമുഖ അമേരിക്കൻ സംവിധായകനായ സ്‌പൈക്ക് ലീയുടെ ചിത്രങ്ങളിലൂടെ ഹോളിവുഡിനു പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയ അഭിേതാവാണ് തോമസ് ജെഫേഴ്‌സൺ ബേഡ്. ഇദ്ദേഹത്തിനെതിരെ നിരവധി തവണ ആക്രമണം ഉണ്ടായിട്ടുണ്ട്.  

സംഭവസ്ഥലത്തു വെച്ചു തന്നെ ബേഡ് മരിച്ചതായി പൊലീസ് പറഞ്ഞു. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.