‘പി സി ജോർജിനെ ഞങ്ങൾക്ക് വേണ്ട’; പ്രമേയം പാസാക്കി യുഡിഎഫ് കമ്മിറ്റി

single-img
5 October 2020

പിസി ജോര്‍ജിന്റെ യുഡിഎഫ് മുന്നണി പ്രവേശന മോഹത്തിന് തിരിച്ചടി. പിസി ജോര്‍ജിനെതിരെ കടുത്ത എതിര്‍പ്പ് വന്ന പശ്ചാത്തലത്തിൽ, പൂഞ്ഞാര്‍ മേഖല യുഡിഎഫ് കമ്മറ്റിയാണ് ജോര്‍ജിനെതിരെ പ്രമേയം പാസ്സാക്കിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാല്‍ യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുകയായിരുന്നു പിസി ജോര്‍ജ്. ഇതിനിടയിലാണ് തങ്ങളുടെ നിലപാട് പൂഞ്ഞാർ യുഡിഎഫ് കമ്മിറ്റി വ്യക്തമാക്കിയത്.

കാലാകാലങ്ങളായി സ്വന്തം പാര്‍ട്ടിയെയും നില്‍ക്കുന്ന മുന്നണിയെയും തകര്‍ക്കുകയും പാര്‍ട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന ചരിത്രം പിസി ജോര്‍ജിനുണ്ട്. അതിനാൽ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷി അംഗമായി സ്വീകരിക്കരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.നേരത്തെ ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ പിസി ജോര്‍ജിന്റെ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഐ ഗ്രൂപ്പ് രഹസ്യയോഗം വിളിച്ചിരുന്നു. യോഗത്തിനെത്തിയ ജോസഫ് വാഴയ്ക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.