പെരിയ ഇരട്ടക്കൊലപാതക കേസ്: ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ചു

single-img
5 October 2020

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഈ കഴിഞ്ഞ ആഗസ്റ്റ് 25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകൾ കൈമാറിയില്ലെന്ന് കാണിച്ചാണ് കോടതിയലക്ഷ്യ ഹർജി.

അതേസമയം ഹൈക്കോടതി വിധിക്ക് എതിരായ സർക്കാർ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഹർജി പിന്നീട് പരിഗണിക്കാം എന്ന്‌ കോടതി വാക്കാൽ അറിയിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 30ലേക്ക് മാറ്റി. കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കൾ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.