സ്വർണക്കടത്ത്: സ്വപ്ന സുരേഷിന് ജാമ്യം; എൻഐഎ കേസുള്ളതിനാൽ പുറത്തിറങ്ങാനാവില്ല

single-img
5 October 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എൻഐഎ കേസുള്ളതിനാൽ പുറത്തിറങ്ങാനാവില്ല. സ്വർണക്കടത്ത് കേസിൽ എഫ്‌ഐആറിലെ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻഐഎയോട് വിചാരണ കോടതി ആവശ്യപ്പെടിരുന്നു. ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം സ്വർണക്കടത്ത്​ കേസിലെ മു​ഖ്യപ്രതികളിൽ ഒരാളായ സന്ദീപ്​ നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്​.​ മൊഴിയെടുക്കാൻ ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് .