കോവിഡിനെ പ്രതിരോധിക്കാൻ ആടലോടകവും ചിറ്റമൃതും; കേരളത്തിലെ ആയുർവേദ ഗവേഷകരും പങ്കാളികളാകും

single-img
5 October 2020

കോവിഡ് രോഗലക്ഷണങ്ങളും പ്രശ്നങ്ങളും ശമിപ്പിക്കാൻ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ലബോറട്ടറി പരീക്ഷണങ്ങൾ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സഹകരണത്തോടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ആണ് പഠനം നടത്തുന്നത്.

പഠനത്തിൽ കേരളത്തിലെ ആയുർവേദ ഗവേഷകരും പങ്കാളികളാകും. ആടലോടകവും ചിറ്റമൃതും ചേർത്തു തയ്യാറാക്കുന്ന കഷായം നൽകുന്നതിലൂടെ രോഗമുക്തി ലഭിക്കുമോയെന്നാണ് പഠിക്കുക.

സംഘം തയ്യാറാക്കുന്ന റിപ്പോർട്ടും ചികിത്സാ വിധികളും വിവിധ മേഖലകളിലെ വിദഗ്ധർ അവലോകനം ചെയ്യും. ആയുർവേദത്തിൽ ആടലോടകം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നുണ്ട്. പനി, ജലദോഷം, നീർവീഴ്ച തുടങ്ങിയവയ്ക്കുള്ള ശമനൗഷധമാണ് ചിറ്റമൃത്.