ഡി.കെ ശിവകുമാറിന്റെ വസതിയിലേയും സ്ഥാപനങ്ങളിലേയും റെയ്ഡ്; സി.ബി.ഐ അരക്കോടി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

single-img
5 October 2020

കർണാടക കോൺഗ്രസ്​ നേതാവ്​ ഡി.കെ. ശിവകുമാറി​ന്റെയും സഹോദരൻ ഡി.കെ. സുരേഷിന്റെയും ഉടമസ്ഥതയിലുള്ള വിവിധയിടങ്ങളിൽ സി​.ബി.ഐ പരിശോധന നടത്തി. കർണാടകയിലെ ദൊഡ്ഡല്ലഹള്ളി ഗ്രാമത്തിലെ വീട്ടിൽ രാവിലെ ആറ്​ മണിയോടെ സി.ബി.ഐ റെയ്​ഡ്​ തുടങ്ങി. ശിവകുമാറിന്റെ അടുത്ത അനുയായിയായ ഇക്​ബാൽ ഹുസൈനിെൻറ വീട്ടിലും പരിശോധന നടന്നു. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.

അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വീട്ടിലും ബിസിനസ്​ സ്ഥാപനങ്ങളിലും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 14 കേന്ദ്രളിലാണ്​ സി.ബി.ഐ സംഘമെത്തിയത്​. കർണാടകയിലെ ഒമ്പത്​ സ്ഥലങ്ങളിലും ഡൽഹിയിലെ നാല്​ സ്ഥലങ്ങളിലും മുംബൈയിൽ ഒരിടത്തുമാണ്​ റെയ്​ഡ്​ നടന്നത്​.