സി​പി​എ​മ്മു​കാ​രു​ടെ ആ​ത്മ​സം​യ​മ​ന​ത്തെ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി വെ​ല്ലു​വി​ളി​ക്കരുതെന്ന് കോ​ടി​യേ​രി

single-img
5 October 2020

സിപിഎം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

നാ​ടി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന ആ​ർ​എ​സ്എ​സ്-​ബി​ജെ​പി-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല​ക്ക​ത്തി താ​ഴെ​വ​യ്ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും കോ​ടി​യേ​രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആവശ്യപ്പെട്ടു.

കു​ന്നം​കു​ള​ത്ത് സ​നൂ​പി​നെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രി​ക്കേ ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ വ്യ​ക്തി​യ​ട​ക്ക​മു​ള്ള സം​ഘ​പ​രി​വാ​റു​കാ​രാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തെ കൊ​ല​ക്ക​ത്തി​ക​ളു​ടെ മൂ​ർ​ച്ച​യാ​ൽ ഇ​ല്ലാ​താ​ക്കാ​മെ​ന്ന ആ​ർ​എ​സ്എ​സ്-ബിജെ​പി-കോ​ൺ​ഗ്ര​സ് ചി​ന്ത​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​നൂ​പ​ട​ക്കം നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ക്കൂ​ട്ട​രു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​യ​ത്.- കോ​ടി​യേ​രി പറഞ്ഞു

ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ക്രി​മി​ന​ലു​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ആ ​പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ൻ​മാ​ർ ക്രി​മി​ന​ലു​ക​ളാ​യ പ്ര​വ​ർ​ത്ത​ക​രെ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നു​വെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.