കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു: പിന്നിൽ ബിജെപി-ആർഎസ്എസ് എന്ന് ആരോപണം

single-img
5 October 2020

തൃശ്ശൂര്‍  കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു. സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് ആണ് അക്രമികളുടെ കുത്തേറ്റ് മരിച്ചത്.  26 വയസായിരുന്നു. മൂന്നു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിട്ടുണ്ട്. 

രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭവം. സനൂപിന്റെ സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍, അഭിജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. 

മിഥുന്‍ എന്ന സുഹൃത്തിനെ വീട്ടിൽ കൊണ്ടുചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും, ആക്രമിക്കുകയുമായിരുന്നു. വെട്ടേറ്റ ഒരാളുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 

ബിജെപി- ആർഎസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.