ഒമാനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്

single-img
5 October 2020

ഒമാനില്‍ കോവിഡ് രോഗികള്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ആശുപത്രികളും തീവ്രപരിചരണ വിഭാഗങ്ങളും കോവിഡ് രോഗികൾ നിറയുന്നതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി. ഞായറാഴ്ച 210 രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത് സംഭവിക്കുന്നത്. രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വിവിധ രാജ്യാന്തര കമ്പനികളുമായി ബന്ധപ്പെട്ടുവരികയാണ്. രാജ്യാന്തരതലത്തില്‍ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും അംഗീകരിച്ച വാക്‌സീനുകള്‍ മാത്രമേ ഒമാന്‍ ഉപയോഗിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് ദിവസത്തിനിടെ 45 മരണങ്ങളാണ് സംഭവിച്ചത്.

ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിലേക്ക് കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫീല്‍ഡ് ആശുപത്രിയോട് ചേര്‍ന്ന് തീവ്രപരിചരണ വിഭാഗം ആരംഭിക്കുമെന്ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.