വേഗം തിരിച്ചുവരൂ: ട്രംപിനു വേണ്ടി ആശുപത്രിക്ക് പുറത്ത് കൂട്ടപ്രാർത്ഥന സംഘടിപ്പിച്ച് അമേരിക്കൻ ഇന്ത്യക്കാർ

single-img
5 October 2020

കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​നു വേ​ണ്ടി പ്രാ​ർ​ഥ​ന​ക​ളു​മാ​യി അമേരിക്കയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ രംഗത്തെത്തി. ട്രംപ് എത്രയും വേഗം ജീവിതത്തിലേക്കു തിരിച്ചു വരാനാണ് പ്രാർത്ഥന സംഘടിപ്പിച്ചതെന്ന് കൂട്ടായ്മയുടെ പ്രതിനിധി വ്യക്തമാക്കി. 

ട്രം​പ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​ൾ​ട്ട​ർ റീ​ഡ് നാ​ഷ​ണ​ൽ മി​ലി​ട്ട​റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​ക്ക് പു​റ​ത്താ​ണ് പ്രാ​ർ​ഥ​നാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ധാരാളം പേർ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ​യ്ക്കും എ​ത്ര​യും വേ​ഗം കോ​വി​ഡ് ഭേ​ദ​മാ​കാ​നാ​ണ് പ്രാ​ർ​ഥ​ന​യെ​ന്ന് സം​ഘ​ത്തി​ലു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി.