ഐഫോൺ തന്നുവെന്ന പരാമർശം പിൻവലിക്കണം: രമേശ് ചെന്നിത്തല യൂണി​ടാക് ഉടമയ്ക്ക് നാളെ വക്കീൽ നോട്ടീസയക്കും

single-img
4 October 2020

ഐഫോൺ​ വി​വാദത്തി​ൽ പ്രതി​പക്ഷനേതാവ് രമേശ് ചെന്നി​ത്തല നി​യമനടപടി​ക്ക്. അപകീർത്തി​കരമായ പരാമർശം പി​ൻവലി​ക്കണമെന്നാവശ്യപ്പെട്ട് യൂണി​ടാക് ഉടമ സന്തോഷ് ഈപ്പന് നാളെ നോട്ടീസ് അയയ്ക്കുമെന്നാണ് വിവരം. പരാമർശം പി​ൻവലി​ച്ചി​ല്ലെങ്കി​ൽ കോടതി​യെ സമീപി​ക്കാനാണ് പ്രതി​പക്ഷ നേതാവി​ന്റെ തീരുമാനം. 

ഡി ജിപിക്ക് ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ നടപടികൾ ഉണ്ടാവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് പറയുന്നത്. നിശ്ചിത സമയപരിധിക്കുളളി​ൽ പരാമർശം ഒഴിവാക്കിയില്ലെങ്കിൽ ഹൈക്കോടതിയെ തന്നെ നേരിട്ട് സമീപിക്കാനും അദ്ദേഹത്തി​ന് നി​യമോപദേശം ലഭി​ച്ചി​ട്ടുണ്ടെന്നും അറിയുന്നു. 

യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ അഞ്ച് ഐഫോൺ വാങ്ങിയെന്നും ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് നൽകിയതെന്നുമുളള വിവരം പുറത്തുന്നത്. ലൈഫ് മിഷനിലെ സി ബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ.