ഹഥ്‌ര‌സിലെ പെൺകുട്ടിയുടെ കുടുംബം സന്ദർശിക്കാൻ പോയ രാഹുലും പ്രിയങ്കയും കാറിൽ വച്ചു പൊട്ടിച്ചിരിച്ചു: വീഡിയോ പ്രചരിപ്പിച്ച് ബിജെപി

single-img
4 October 2020

ഹഥ്‌ര‌സിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രിയങ്ക ഗാന്ധി ഓടിച്ച സിൽവർ ഇന്നോവയിലാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് ഉച്ചയോടെ രാഹുൽ ഗാന്ധി ഹഥ്‌രസിലേക്ക് പുറപ്പെട്ടത്.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബിജെപിയുടെ വകയായി ഒരു വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കാറിൽ എന്തോ പറഞ്ഞ് ചിരിക്കുന്ന രണ്ടു പേരാണ് വീഡിയോയിലുള്ളത്. ഇത് രാഹുലും പ്രിയങ്കയും ഹഥ്‌ര‌സ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലുള്ള വീഡിയോയാണെന്ന് ആരോപിച്ച് ചില ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.‌ 

ഹഥ്‌രസിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും ചിരിക്കുന്നത് സഹാനുഭൂതിയുടെ അഭാവമാണെന്ന് ബി.ജെ.പി വക്താവ് ഗരവ് ഭാട്ടിയ ആരോപിച്ചു. കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വക്താവ് രൺദീപ് സിംഗ് സുർജേവാല, മുതിർന്ന നേതാവ് മുകുൾ വാസ്നിക് എന്നിവരും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമുണ്ടായിരുന്നു. എട്ടുമണിയോടെയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ വീട്ടിലെത്തിയത്.