അതിർത്തിയിലെ ചെെനീസ് സെെനിക മുന്നണിയിൽ പാക് ഭടൻ: തെളിവുകൾ പുറത്തുവിട്ട് വീഡിയോ

single-img
4 October 2020

ഇന്ത്യ- ചെെന ലഡാക് അതിർരത്തിയിൽ ചൈനീസ് പടയാളികൾക്കു സഹായത്തിനായി പാകിസ്താൻ സൈനികരെ കൂലിക്കെടുക്കുന്നതായി വെളിപ്പെടുത്തൽ. ലഡാക്കിലെ ഇന്ത്യൻ സുരക്ഷാ സേനയെ നേരിടുന്നതിനായി ചൈന, പാക് സേനയുടെ സഹായം തേടിയതായാണ് തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. ഒരു ചൈനീസ് മാദ്ധ്യമ പ്രവർത്തനാണ്  ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ചെെനീസ് ഭടൻമാർക്കൊപ്പം താടിവച്ച ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടൻ്റെ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ശരീരപ്രകൃതിയിൽ മറ്റു ചൈനീസ് ഭടൻമാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഇയാൾ പാകിസ്താനിയാണെന്ന സൂചനയാണ് മാദ്ധ്യമപ്രവർത്തകൻ പങ്കുവയ്ക്കുന്നതും. 

ലഡാക്കിലെ ഇന്ത്യൻ ഭടൻമാരെ നേരിടുന്ന ചൈനീസ് ഭടൻമാർക്ക് സഹായമേകാനായിട്ടാണ് പാകിസ്താൻ അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നും ചില കേന്ദ്രങ്ങൾർ പറയുന്നു. ഗൽവാനിലെ ചൈനീസ് ചതിപ്രയോഗത്തിന് ശേഷം, പ്രകോപനം സൃഷ്ടിക്കുന്ന ചൈനീസ് ഭടൻമാരെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനാണ് ഇന്ത്യൻ സെെന്യം തീരുമാനിച്ചിരിക്കുന്നത്.