എൻ്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?: സൽമാൻ്റെ ചോദ്യത്തിന് മറുപടി നൽകി ജ്യോത്സ്യൻ

single-img
4 October 2020

എൻ്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ജ്യോത്സ്യനോട് പൊതുവേദിയിൽ ചോദിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. ബി​ഗ് ബോസ് സീസൺ 14ൻ്റെ വേദിയിലായിരുന്നു സംഭവം നടന്നത്. ഷോയിലെ മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു ചോദ്യം. 

ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ ബി​ഗ് ബോസ് സീസൺ 14ൻ്റെ മത്സരാർഥികളിലൊരാളാണ്. ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാർദൻ പ്രവചിച്ചിരുന്നു. അത് ഓർമപ്പെടുത്തിയായിരുന്നു സൽമാന്റെ ചോദ്യം. 

‘ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?’ തീർച്ചയായും ഇല്ലെന്നായിരുന്നു ജോത്സ്യന്റെ മറുപടി. ‘വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു’- സൽമാൻ പറഞ്ഞു. സൽമാന്റെയും ജോത്സ്യന്റെയും സംഭാഷണം കാണികളെ നന്നായി രസിപ്പിച്ചു.