കലാഭവന്‍ മണിയുടെ സഹോദരൻ്റേത് ആത്മഹത്യ ശ്രമമാണെന്ന് വിശ്വസിക്കുന്നില്ല: ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് വെളിപ്പെടുത്തി അഭിഭാഷകൻ

single-img
4 October 2020

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണൻ അമിതമായി ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിലായത് കഴിഞ്ഞ ദിവസമായിരുന്നു. കേരള സംഗീ നാടക അക്കാദമിയിൽ നിന്നും ഏർപ്പെട്ട ദുരനുീഭവങ്ങളണ് അദ്ദേഹത്തെ ആത്മഹത്യ ശ്രമത്തിനു പ്രേരിപ്പിച്ചതെന്ന വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച്  പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത് പെരുമന. 

ജൂണ്‍ 14 നാണ് രാമകൃഷ്ണന്‍ ചേട്ടനുമായി അവസാനമായി സംസാരിക്കുന്നതെന്നും മണിച്ചേട്ടൻ്റെ പേരില്‍ നടക്കുന്ന ചാരിറ്റി തട്ടിപ്പുകളെക്കുറിച്ചും, മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ കേസിനെക്കുറിച്ചും അന്ന് മണിക്കൂറുകള്‍ സംസാരിച്ചു എന്നുൃമാണ് ശ്രീജിത് വെളിപ്പെടുത്തുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം: 

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി എന്നും പിന്നീട് ഉറക്ക ഗുളിക കഴിച്ചതാണെന്ന് തിരിച്ചറിഞ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും അറിയാന്‍ സാധിച്ചു. അങ്ങേയറ്റം ദുഖകരമായ വര്‍ത്തയാണത്. ജൂണ്‍ 14 നാണ് രാമകൃഷ്ണന്‍ ചേട്ടനുമായി അവസാനമായി സംസാരിക്കുന്നത്. മണിച്ചേട്ടന്റെ പേരില്‍ നടക്കുന്ന ചാരിറ്റി തട്ടിപ്പുകളെക്കുറിച്ചും, മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ കേസിനെക്കുറിച്ചും അന്ന് മണിക്കൂറുകള്‍ സംസാരിച്ചു.

കേസ് നടത്താന്‍ പോലും സാമ്പത്തികമായി പരാധീനതകളില്‍ ആണെന്നും, കാലടിയിലെ ജോലി നഷ്ടപ്പെട്ടിരികയാണെന്നും മണിച്ചേട്ടന്റെ നഷ്ട്ടം വ്യക്തിപരമായി തന്റെ ജീവിതത്തിന്റെ നഷ്ട്ടമാണെന്നുമൊക്കെ സങ്കടത്തോടെ അന്ന് പറഞ്ഞിരുന്നു. മണിച്ചേട്ടന്റെ അകാല മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വന്ന ഉടനെ വ്യക്തിപരമായ പരാതിയുമായി വിവിധ കേന്ദ്രങ്ങളെ സമീപിച്ചുകൊണ്ടിരിക്കെ ആ മാധ്യമ വാര്‍ത്തകള്‍ കണ്ട ശേഷമാണ് രാമകൃഷ്‌ണേട്ടന്‍ എന്നെ ആദ്യമായി വിളിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ സാരിക്കാനായിരുന്നു വിളിച്ചത്. എന്റെ പരാതിയില്‍ നടക്കുന്ന അന്വേഷണ പുരോഗതികളെക്കുറിച്ചും, മറ്റ് നിയമവശങ്ങളും അന്ന് സംസാരിച്ചിരുന്നു.

ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്നാരോപിച്ച് രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അക്കാദമിക്കു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇപ്പോഴും അതൊരു ആത്മഹത്യ ശ്രമമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും അദ്ദേഹത്തെ മാനസികമായി തകര്‍ക്കുന്ന എന്തെങ്കിലും നടപടികളോ, ജാതീയ വിവേചനങ്ങളോ നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണമെന്നും, കലാ പ്രദര്‍ശനം നടത്താന്‍ അവസരം നല്‍കിയില്ല എന്ന ആരോപണത്തിന്റെയും, ജാതിയാ വിവേചനത്തിന്റെയും യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവന്ന് പ്രതികളായവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനും നിയമ. നടപടികള്‍ സ്വീകരിക്കും

അഡ്വ ശ്രീജിത്ത് പെരുമന