കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വം ഉള്ളവർക്ക് പൗരത്വം അനുവദിക്കില്ല; തീരുമാനവുമായി അമേരിക്ക

single-img
4 October 2020

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സമാനമായ ഏകാധിപത്യ പാര്‍ട്ടികൾ എന്നിവയിൽ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് അമേരിക്ക. അമേരിക്കയുടെ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മുറുകുന്ന പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ നീക്കം

ഇത്തരത്തിലുള്ള പാർട്ടികളിൽ അംഗത്വവും ബന്ധവും ഉള്ളവര്‍ അമേരിക്കന്‍ പൗരന്‍മാരാകുന്നതിനുള്ള സത്യപ്രതിജ്ഞയില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം ഉയർത്തുന്ന വിശദീകരണം.

അമേരിക്ക ഔദ്യോഗികമായി പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അമേരിക്കയിൽ നിന്നുള്ള മാധ്യമങ്ങള്‍ പറയുന്നത്.