തെരഞ്ഞെടുപ്പിന് മുന്‍പേ ബിഹാര്‍ എന്‍ഡിഎയില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാംവിലാസ് പാസ്വാന്‍

single-img
4 October 2020

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ ബിഹാര്‍ എന്‍ഡിഎയില്‍ ഭിന്നത ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. നിതീഷ് കുമാറിന്റെ കീഴിലുള്ള ജനതാദള്‍ യുണൈറ്റഡ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെങ്കിലും ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ പിന്തുണയ്ക്കുമെന്നും എല്‍ജെപി അറിയിച്ചു.

അതേസമയം പ്രതിപക്ഷമായ മഹാസഖ്യം ഇന്നലെ സംസ്ഥാനത്തെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. തൊട്ടു പിന്നാലെ എന്‍ഡിഎയില്‍ ഇന്ന് സീറ്റ് ധാരണയായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 243 സീറ്റുകളില്‍ ജെഡിയു 122 ഇടത്തും ബിജെപി 121 സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം റാം വിലാസ് പസ്വാന്റെ നേത്രുത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിക്കുള്ള സീറ്റുകള്‍ ബിജെപിയുടെ അക്കൗണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം എടുത്തിരുന്നത്.