ഭാഗ്യലക്ഷ്മി ഡിജിറ്റൽ തെളിവുകൾ കെെമാറി: സംസ്കാരത്തിനു നിരക്കാത്ത പരാമർശങ്ങൾ പങ്കുവച്ചതിനു ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെയും സെെബർ സെല്ലിനു പരാതി

single-img
4 October 2020

അപകീര്‍ത്തി പരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി നായരെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിലും  സംഴിധായകന്‍ ശാന്തിവിള ദിനേശിനെതിരെയും പരാതിക്കാരിയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്  ഭാഗ്യ ലക്ഷ്മിയുടെ മൊഴി സൈബര്‍ പോലീസ് രേഖപ്പെടുത്തി. തൻ്റെ കയ്യിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യ ലക്ഷ്മി അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. 

അതേസമയം യുട്യൂബറായ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നല്‍കുകയും ചെയ്ത മൂന്നു പേരില്‍ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബര്‍ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.  ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച പല വിഡിയോകളും സംസ്‌കാരത്തിനു ചേരാത്ത അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞതാണെന്നാണ് പരാതിയിൽ പറയുന്നത്. 

ഫേസ്ബുക് കൂട്ടായ്മയായ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ശ്രീലക്ഷ്മി അറയ്ക്കിന് എതിരെ പരാതി നല്‍കിയിരിക്കുന്നത്.