വർക്കല സ്വദേശിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: നടനും ഡോക്ടറുമടക്കം പിടിയിൽ

single-img
3 October 2020

യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ സീരിയല്‍ നടന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദന്ത വിഭാത്തിലെ ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍, വ്യാജ സിംകാര്‍ഡ് എടുത്തു നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

വീട്ടമ്മയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും വ്യാജ നഗ്ന ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും, ദാമ്പത്യജീവിതം തകർക്കുന്നതിനായി വ്യാജ പേരുകളിൽ നിന്നും കത്തുകൾ അയച്ചു ശല്യം ചെയ്റതുവെന്നുമാണ് പൊലീസ് പറയുന്നത്. എസിപി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തി ഫോർട്ട് പെലീസ് സ്പെഷ്യൽ ടീമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.