സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; യോജിച്ച നായികയെ തേടി സംവിധായകന്‍

single-img
3 October 2020

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലഘട്ടത്തിന്റെ തന്നെ ഹരമായിരുന്ന നടി സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. തമിഴില്‍ ‘അവള്‍ അപ്പടിത്താന്‍’ എന്ന പേരില്‍ ഒരുങ്ങുന്ന ഈ സിനിമ കെ എസ് മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

എന്നാല്‍ തന്റെ സിനിമയില്‍ സില്‍ക്കിന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന നായികയെ തേടുകയാണെന്നും അവരുടെ വികാര തീവ്രതയ്ക്കൊപ്പമെത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നും സംവിധായകന്‍ മണികണ്ഠന്‍ പറയുന്നു. എല്ലാവര്ക്കും അറിയുന്നസില്‍ക്കിന്റെ ജീവിതവും വഴിത്തിരിവുകളും, അതിനൊപ്പം അറിയാ കഥകളും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

നേരത്തെ ബോളിവുഡില്‍ വിദ്യാബാലനെ നായികയാക്കി ഡേര്‍ട്ടി പിക്ച്ചര്‍ എന്ന സിനിമയും മലയാളത്തില്‍ ക്ലൈമാക്‌സ് എന്ന ചിത്രവും സില്‍ക്കിന്റെ ജീവിത കഥ വെള്ളിത്തിരയില്‍ പറഞ്ഞിരുന്നു.