രാഹുലും പ്രിയങ്കയും ഹത്രാസില്‍; കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നു

single-img
3 October 2020

യുപിയിലെ ഹത്രാസിൽ ക്രൂരമായ പീഡനത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധിയും യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയും എത്തിചേർന്നു. ഹത്രാസിലെ ​ഗ്രാമത്തിലെത്തിയ രാഹുലും പ്രിയങ്കയും ഇവരുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചു.

ഇവർ തങ്ങൾക്ക് നേരിട്ട അവ​ഗണനയെക്കുറിച്ചും അനീതിയെക്കുറിച്ചും രാഹുലിനോടും പ്രിയങ്കയോടും സംസാരിച്ചു. പെണ്‍കുട്ടിയുടെ പിതാവിൽ നിന്നും സഹോദരനിൽ നിന്നും രാഹുൽ ​ഗാന്ധി വിവരങ്ങൾ ചോ​ദിച്ചറിഞ്ഞു. സംസ്ഥാനത്തെ സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ, ലോക്സഭയിലെ കക്ഷിനേതാവ് അധീ‍ർരജ്ഞൻദാസ് ചൗധരി എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

നേരത്തെ, ഡല്‍ഹി -നോയിഡ ഫ്ലൈവേയിൽ യുപി പോലീസ് തയ്യാറാക്കിയ കടുത്ത പ്രതിരോധത്തിനൊടുവിൽ കർശന നി‍ർദേശങ്ങൾ നല്‍കിയായിരുന്നുരാഹുലിന് ഹത്രാസിലെക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത്.