ബിജെപി രാജ്യത്തിനെ പിടിമുറുക്കിയിരിക്കുന്ന മഹാമാരി; മോചനം ഇക്കൂട്ടരെ അകറ്റി നിര്‍ത്തിയാല്‍ മാത്രം: മമതാ ബാനര്‍ജി

single-img
3 October 2020

യുപിയിലെ ഹത്രാസില്‍ ദളിത്‌ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിനെ പിടിമുറുക്കിയിരിക്കുന്ന മഹാമാരിയാണ് ബിജെപിയെന്നും ഇക്കൂട്ടരെ അകറ്റി നിര്‍ത്തിയാല്‍ മാത്രമേ രാജ്യത്തിന് മോചനമുണ്ടാകുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

‘മറ്റുള്ള സംസ്ഥാനങ്ങളില്‍ എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉടന്‍തന്നെ കമ്മീഷനെ നിയമിക്കാനും അന്വേഷണം നടത്താനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കും. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളെ ലക്ഷ്യം വെച്ച് ഇത്തരം നടപടികളെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അക്രമങ്ങളെപ്പറ്റി മൗനം പാലിക്കും’- മമത ആരോപിച്ചു.

കഴിഞ്ഞ ദിവസം ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതും മമതയുടെ രൂക്ഷമായ പ്രതികരണത്തിന് കാരണമായി.