ജീവനക്കാളേറേ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചാൽ മരണം സംഭവിക്കുമെന്നു ഒരു ജ്യോത്സ്യൻ: ജീവനക്കാളേറെ സ്നേഹിക്കുന്ന പെൺകുട്ടിക്കു വേണ്ടി ജീവൻ കളയാൻ എന്താണ് മടിയെന്ന് മറ്റൊരു ജ്യോത്സ്യൻ

single-img
3 October 2020

നർമ്മ പ്രധാനമായ സംഭാഷണങ്ങളിലൂടെ ജ്യോതിഷ കാര്യങ്ങൾ പറയുന്ന വ്യക്തിയാണ് ഹരി പത്തനാപുരം. സൂര്യ ടിവിയിൽ ശുഭാരംഭം എന്ന പരിപാടി അവതരിപ്പിക്കുന്ന ഹരിയെ തേടി പരിപാടിയ്ക്കിടയിൽ നിരവധി ഫോൺകോളുകളും കത്തുകളും വരാറുണ്ട്. ഇവയ്ക്ക്  നർമ്മത്തിൽ ചാലിച്ച മറുപടി നൽകി ഹരി പ്രേക്ഷകരെ കയ്യിലെടുക്കാറുമുണ്ട്. ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരെ ഭയപ്പെടുത്തുവാൻ ചില ജ്യോതിഷികൾ പറയുന്ന കാര്യങ്ങളെ പത്തനാപുരം ഹരി പരിപാടിയിലൂടെ എതിർകാറുമുണ്ട്. 

ഹരി പത്തനാപുരം തൻ്റെ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പഴയ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്. തൻ്റെ വിവാഹ സംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന ഒരു യുവാവുമായുള്ള ഹരി പത്തനാപുരത്തിൻ്റെ സംസാരമാണ് പ്രസ്തുത വീഡിയോ. ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചാൽ തൻ്റെ മരണം സംഭവിക്കുമെന്ന് ഏതോ ജ്യോത്സ്യൻ പറഞ്ഞത് അനുസരിച്ചാണ് യുവാവ് ഹരിയെ വിളിച്ചത്. 

യുവാവിൻ്റെ സംസാരം ശ്രദ്ധയോടെ കേൾക്കുന്ന ഹരി നർമ്മത്തിൽ ചാലിച്ച മറുപടിയും നൽകുന്നുണ്ട്. ജീവനിൽ ഏറെ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം ചെയ്തതിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടാൽ എന്താണ് പ്രശ്നമെന്നാണ് ഹരി ചോദിക്കുന്നത്. താങ്കൾ ജീവനെക്കാളും സ്നേഹിക്കുന്ന ആളാണല്ലോ പെൺകുട്ടി. ആ പെൺകുട്ടിക്കു വേണ്ടി ജീവൻ കളയുന്നതിന് എന്താണ് മടി എന്നും നർമ്മത്തിലൂടെ ഹരി ചോദിക്കുന്നുണ്ട്. 

വിവാഹം കഴിച്ചു എന്നുള്ളതിൻ്റെ പേരിൽ ആരും മരിക്കില്ല എന്നും മരിക്കാനുള്ള സമയം ആയെങ്കിൽ മരിക്കും എന്നും ഹരി യുവാവിനോട് വ്യക്തമാക്കുന്നു. ഒരു ജോത്സ്യനായ ഞാൻ പറയുന്നു നിങ്ങൾ വിവാഹം കഴിച്ചാൽ മരിക്കില്ലെന്ന്. അതുകൊണ്ട് ധൈര്യമായി വിവാഹം കഴിച്ചുകൊള്ളു. ആ പെൺകുട്ടിയെ ഒരിക്കലും ഉപേക്ഷിക്കരുത്- ഹരി പറയുന്നു. 

വിവാഹത്തിന് അച്ഛനും അമ്മയും സമ്മതിക്കില്ല എന്നു പറയുന്ന യുവാവിനോട് അവരോട് ചോദിച്ചിട്ടാണോ പ്രേമിക്കുവാൻ പോയതെന്നും ഹരി ചോദിക്കുന്നുണ്ട്. വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറരുതെന്നും, ഈ വിവാഹം എന്നെ വിളിക്കുവാൻ മറക്കരുതെന്നും ഹരി യുവാവിനെ ഓർമ്മപ്പെടുത്തുന്നുണ്ട്.

ലേലു അല്ലു ലേലു അല്ലു ❤️❤️❤️❤️https://m.facebook.com/story.php?story_fbid=2109004242563107&id=100003606543250

Posted by Hari Pathanapuram on Friday, September 25, 2020