‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം; ഫഹദ് ഫാസില്‍ നായകനാവുന്ന ‘ജോജി’യുമായി ദിലീഷ് പോത്തന്‍

single-img
3 October 2020

മൂന്ന് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി സംവിധായകൻ ദിലീഷ് പോത്തന്‍. ഷേക്‌സ്‌പിയർ നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ചിത്രം ഒരുക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ‘ജോജി’എന്നാണ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിലാണ് നായകൻ. തിരക്കഥ ശ്യാം പുഷ്കരൻ.

ഫഹദ് ഫാസില്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അവതരിപ്പിക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന തലക്കുറിപ്പോടെയായിരുന്നു പ്രഖ്യാപനം. ഷെെജു ഖാലിദിന്റേതാണ് ക്യാമറ. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക.