കോ​വി​ഡ് വ​ന്നു​പോ​യ​വ​രുടെ ആയുസു കുറയും: താൻ പറയാത്തത കാര്യം പറഞ്ഞവർക്ക് എതിരെ നിയമനടപടിയുമായി വ​യ​നാ​ട് ക​ള​ക്ട​ര്‍

single-img
2 October 2020

വ്യാജ വാർത്തകൾക്ക് എതിരെ നിയമനടപടിയുമായി വയനാട് കളക്ടർ രംഗത്ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്‍റെ​തെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രെയാണ് വ​യ​നാ​ട് ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നിയമനടപടി സ്വീകരിക്കുന്നതായി അറിയിച്ചത്. 

കോ​വി​ഡ് വ​ന്നു​പോ​യ​വ​രി​ല്‍ ശ്വാ​സ​കോ​ശ രോ​ഗം വ​രു​മെ​ന്നും ആ​യു​സ് കു​റ​യു​മെ​ന്നു​മുള്ള വ്യജ സന്ദേശങ്ങൾ വ​യ​നാ​ട് ക​ള​ക്ട​റു​ടെ പേ​രി​ല്‍ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. 

ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​പ​ര​ത്തു​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഗു​രു​ത​ര​കു​റ്റ​മാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.