സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ല; വ്യക്തമാക്കി ചീഫ് സെക്രട്ടറി

single-img
2 October 2020

സംസ്ഥാനത്ത് ഇനിയൊരു സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. കേരളത്തില്‍ ഇനി കടകള്‍ അടച്ചിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുരതെന്ന സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് ഉണ്ടായ സംശയം അകറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം

“സംസ്ഥാനത്ത് ഇതുമൂലം കടകള്‍ അടച്ചിടില്ല. ഒരു സമ്പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ അല്ല സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. രോഗത്തിന്റെ വ്യാപനം കൂടുതല്‍ ഉള്ള ജില്ലകള്‍ എങ്ങനെ നിയന്ത്രണം വേണം എന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നടപടിയെടുക്കാം. സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ല”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകളള്‍ കൂട്ടം കൂടരുതെന്ന് വ്യക്തമാക്കി സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു. പക്ഷെ ഈ ഉത്തരവില്‍ പല സംശയങ്ങളും ഉണ്ടായിരുന്നു. രോഗവ്യാപനം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണോ അതോ സംസ്ഥാനത്ത് മുഴുവന്‍ ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലായിരുന്നു പ്രധാനമായും ആശയക്കുഴപ്പമുണ്ടായിരുന്നത്.