സാമുദായിക അന്തരീക്ഷം തകർക്കാൻ ബാബ്റി മസ്ജിദ് പൊളിച്ചതൽ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് പങ്ക്: രഹസ്യവിവരം സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് കോടതി

single-img
2 October 2020

ബാബറി മസ്ജിദ് പൊളിക്കുന്നതിൽ പാക് രഹസ്യാന്വേഷണ ഏജൻസിക്കും പങ്കുണ്ടെന്ന വിവരം സിബിഐ അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടി. ഐ.എസ്.ഐ നിന്നുള്ളവർ ബാ്റി മസ്ജിദ് പൊളിക്കുന്നതിൽ പങ്കാളികളായിട്ടുണ്ടാകാമെന്ന ‘സുപ്രധാന’ രഹസ്യവിവരം സി.ബി.ഐ. അന്വേഷിച്ചില്ലെന്നാണ് കേസിലെ പ്രതികളെ വെറുതെവിട്ട ലഖ്നൗ പ്രത്യേക കോടതി വിമർശിച്ചത്. 1992 ഡിസംബർ അഞ്ചിന് ലോക്കൽ ഇന്റലിജൻസ് യൂണിറ്റ്  അയച്ച റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാത്തതിനാലാണ് വെറുതെവിട്ട പ്രതികൾക്കെതിരായ സി.ബി.ഐ.യുടെ ആരോപണങ്ങൾക്ക് ശക്തി കുറഞ്ഞതെന്നും ജഡ്‌ജി എസ്.കെ. യാദവ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർ സാമുദായിക അന്തരീക്ഷം കലുഷമാക്കുക എന്ന ലക്ഷ്യത്തോടെ ചില ആരാധനാലയങ്ങൾ തകർക്കുമെന്ന് എൽ.ഐ.‌യു. റിപ്പോർട്ടുണ്ടായിരുന്നു. കർസേവ തടസ്സപ്പെട്ടേക്കാമെന്നും അതിൽ പറഞ്ഞിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

പാകിസ്താനിൽ നിന്നുള്ള ആയുധങ്ങൾ ഡൽഹി വഴി ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നതും കോടതി ചൂണ്ടിക്കാട്ടി. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടവർ അയോധ്യയിലെ ജനക്കൂട്ടത്തിൽ കലർന്ന് ആരാധനാലയങ്ങൾ തകർത്ത് യു.പി.യിലും ഇന്ത്യയിലെമ്പാടും അസ്വസ്ഥതയുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നുവെന്നും കോടി പറഞ്ഞു. 

കർസേവകർ എന്ന നാട്യത്തിൽ ജമ്മുകശ്മീരിലെ ഉധംപുരിൽനിന്നുള്ള സാമൂഹികവിരുദ്ധരും വരുമെന്ന് അതിൽ പറഞ്ഞിരുന്നു. ഇത്തരം നിർണായക വിവരങ്ങൾ ഉണ്ടായിരുന്നിട്ടും ഇക്കാര്യങ്ങൾ സിബിഐ അ്ന്വേഷിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.