വാക്സിൻ എത്തിയാലും ജനജീവിതം പഴയതുപോലെയാകില്ല: വെളിപ്പെടുത്തലുമായി വിദഗ്ദർ

single-img
2 October 2020

ലോകത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസ് ബാധയ്ക്ക് എതിരെ ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ൻ ക​ണ്ടെ​ത്തി​യാ​ലും ജനജീവിതം ഈ അടുത്തെങ്ങും സാധാരണനിലയിലേക്കു മടങ്ങിയെത്തില്ലെന്ന് വെളിപ്പെടുത്തൽ. അ​ടു​ത്ത മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ​പോ​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നാണ് വി​ദ​ഗ്ധ​ർ അഭിപ്രായപ്പെടുന്നത്. 

മാ​ർ​ച്ചി​ൽ പെ​ട്ടെ​ന്ന് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്ന ചോ​ദ്യം ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും ല​ണ്ട​ൻ റോ​യ​ൽ സൊ​സൈ​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.കോവിഡ് വാക്സിൻ മാ​ർ​ച്ചി​ൽ എ​ത്തി​യാ​ൽ ത​ന്നെ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ഇ​തി​ന​ർ​ഥ​മി​ല്ല. എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​ന്ന​തി​ന് ആ​റ് മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം​വ​രെ എ​ടു​ക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

അതായത് 2022 വ​രെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നാ​ണ് ഇ​തി​ന​ർ​ഥം.മാത്രമല്ല വാ​ക്സി​ൻ നി​ർ​മി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ട്. നി​ർ​മാ​ണ​ത്തി​ലും സം​ഭ​ര​ണ​ത്തി​ലു​മു​ള്ള ത​ട​സ​ങ്ങ​ൾ, വാ​ക്സി​നു​ക​ൾ എ​ത്ര​ത്തോ​ളം ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് ഈ വെ​ല്ലു​വി​ളികളെന്നും ആരോഗ്യ വിദഗ്ദർ വെളിപ്പെടുത്തുന്നു. 

കോവിഡ് വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ വാ​ക്സി​ൻ​കൊ​ണ്ടു മാ​ത്രം സാ​ധി​ക്കി​ല്ലെ​ന്നും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ച്ചു​നാ​ളു​ക​ൾ കൂ​ടി തു​ട​രുകയാണ് വേണ്ടതെന്നും വി​ദ​ഗ്ധ​ർ വ്യക്തമാക്കുന്നു.  കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ നി​ർ​മി​ക്കാ​ൻ ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ശാ​സ്ത്ര​ജ്ഞ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 11 വാ​ക്സി​നു​ക​ളെ​ങ്കി​ലും മ​നു​ഷ്യ​രി​ലെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. 

ഈ ​വ​ർ​ഷം ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ൻ ഈ ​വ​ർ​ഷം ക​ണ്ടെ​ത്തി​യാ​ൽ വാ​ക്സി​നേ​ഷ​ൻ അടുത്ത വർഷം ആ​ദ്യം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാണ് പ്രതീക്ഷയെന്നും  റി​പ്പോ​ർ​ട്ടിൽ വ്യക്തമാക്കുന്നു.