പത്ത് കോടി വർഷം മുമ്പ് ഭൂമിയിലുണ്ടായിരുന്ന `ഏനിഗ്മചന്ന ഗൊള്ള´ത്തെ മലപ്പുറത്തു കണ്ടെത്തി

single-img
2 October 2020

പത്ത് കോടി വര്‍ഷം മുന്‍പ് ഭൂമിയിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന മത്സ്യങ്ങളെ കേരളത്തിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ വയലുകളില്‍ നിന്നാണ് ഈ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പുരാതന ഗോണ്ട്വാനന്‍ വംശത്തിന്റെ പിന്തുടച്ചക്കാര്‍ എന്ന് കരുതുന്ന അപൂര്‍വ മത്സ്യ കുടുംബത്തെ കണ്ടെത്തിയസംഭവം ഗവേഷണങ്ങളിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. 

ഏനിഗ്മചന്ന ഗൊള്ളം എന്നാണ് ഈ മത്സ്യ കുടുംബത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ ആഴങ്ങളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒന്നാണ്. എന്നാൽ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അവയുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ലെന്നാണ്  ഗവേഷകരുടെ കണ്ടെത്തൽ. 

ഇവയെ ജീവനുള്ള ഫോസിലുകള്‍ എന്നാണ് ഗവേഷക സംഘം വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഈ മത്സ്യങ്ങള്‍ ഇവിടെ എത്തിയത് എന്ന് വ്യക്തമല്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. 

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, നിര്‍മല ഗിരി കോളജ്, ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവരുടെ സംയുക്ത ഗവേഷണത്തിലാണ് കണ്ടെത്തല്‍.