ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ; ആ​ശം​സ​യു​മാ​യി മോ​ദി

single-img
2 October 2020

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദി ട്രം​പി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

ഡോ​ണ​ള്‍​ഡ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​ ഇ​ക്കാ​ര്യം അ​റി​യി​ക്കുകയും ചെയ്തു. ട്രം​പി​ന്‍റെ വി​ശ്വ​സ്ത​യും മു​ഖ്യ ഉ​പ​ദേ​ഷ്‌​ടാ​വു​മാ​യ ഹോ​പ് ഹി​ക്സി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​യ​ർ​ഫോ​ഴ്സ് വ​ണ്ണി​ൽ പ്ര​സി​ഡ​ന്‍റി​നൊ​പ്പം സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഹോ​പ് ഹി​ക്സ്.

ചൊ​വ്വാ​ഴ്ച ക്ലീ​വ്‌‌​ല​ൻ​ഡി​ൽ ന​ട​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യി​ലും ഹോ​പ് ഹി​ക്സ് പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ്ലൂം​ബെ​ർ​ഗ് ന്യൂ​സാ​ണ് ഹി​ക്സി​ന് കോ​വി​ഡാ​ണെ​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.