കൊറോണ വന്ന് 5000 പേർ മാത്രമേ മരിക്കുകയുള്ളുവെന്ന് പ്രവചിച്ചു: തൻ്റെ പ്രവചനം തെറ്റിയിട്ടില്ലെന്നു വ്യക്തമാക്കി കലിയുഗ ജ്യോത്സ്യൻ

single-img
2 October 2020

ലോകമാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണോ വൈറസ് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഈ വർഷത്തിൻ്റെ തുടക്കത്തിൽ ലോകത്ത് പടർന്നുപിടിക്കാൻ ആരംഭിച്ച വൈറസ് വർഷ മധ്യത്തോടെ ഉഗ്രരൂപം പ്രാപിച്ചു കഴിഞ്ഞു. വെെറസ് ബാധമൂലം ഒരുകോടിയിലധികം ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. 

കോവിഡ വൈറസിനെ സംബന്ധിച്ച് നിരവധി പ്രവചനങ്ങൾ ഇക്കാലയളവിൽ എത്തിയിരുന്നു. വൈറസ് വ്യാപനത്തിന് തുടക്കകാലത്ത് കലിയുഗ ജോത്സ്യൻ എന്നു സ്വയം വിളിക്കുന്ന സന്തോഷ് നായർ ഒരു വലിയ പ്രവചനം നടത്തിയിരുന്നു. കോവിഡ വൈറസ് ബാധ മൂലം ഏകദേശം അയ്യായിരത്തിനുള്ളിൽ മരണങ്ങൾ മാത്രമേ ഈ ലോകത്ത് ഉണ്ടാകുകയുള്ളൂ എന്നായിരുന്നു ആ പ്രവചനത്തിൻ്റെ കാതൽ. ഇതുസംബന്ധിച്ച് ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. 

എന്നാൽ ക്രമാതീതമായി മരണസംഖ്യ ഉയർന്നതോടെ അദ്ദേഹം പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും പ്രവചനത്തെ സാധൂകരിക്കുന്ന നിരവധി വാദങ്ങൾ ഉയർത്തി രംഗത്ത് വരികയും ചെയ്തിരുന്നു. 

സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾ നിരവധി ട്രോളുകൾക്കാണ് വിധേയമായത്. ഇതിനെത്തുടർന്ന് പുതിയൊരു വീഡിയോയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. 

കൊറോണ വൈറസ് ബാധ മൂലം ലോകത്ത് ആകെ 5000 ജനങ്ങൾക്കുള്ളിൽ മാത്രമേ മരിക്കുമായിരുന്നുള്ളു എന്നാണ് അദ്ദേഹം വീണ്ടും പറയുന്നത്. എന്നാൽ കൊറോണ വൈറസ് പ്രകൃതി നിർമ്മിച്ചതല്ലെന്നും അതുകൊണ്ടാണ് മരണസംഖ്യ ഇത്രയും വർദ്ധിച്ചതെന്നുമാണ് കലിയുഗ ജ്യോത്സ്യൻ പറയുന്നത്. 

പ്രവചനങ്ങൾ നടത്തുന്നവർ പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് അത് നടത്തുന്നത്. എന്നാൽ ഈ വൈറസ് മനുഷ്യ സൃഷ്ടിയാണ്. അതുകൊണ്ടാണ് ആ പ്രവചനത്തിൻ്റെ ദിശ തെറ്റിയത്. ചൈനയിൽ മനുഷ്യർ നിർമിച്ച വൈറസ് ലോകത്ത് പടരുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

ഈ വാദങ്ങൾ സാധൂകരിക്കുവാൻ ഒരു ഓൺലൈൻ ചാനലിൽ വന്ന വീഡിയോയും അദ്ദേഹം കാണിക്കുന്നുണ്ട്.

കൊറോണ കാരണം ലോകത്ത് 5000 ൽ കൂടുതൽ മരണം പാടില്ല… പക്ഷേ എന്ത് സംഭവിച്ചു ????? കലിയുഗ ജ്യോതിഷൻ.മക്സിമം ഷെയർ ചെയ്യുക

Posted by Santhosh Nair on Thursday, September 24, 2020