കോൺഗ്രസ് യോഗങ്ങള്‍ വിളിക്കും, ആളുകൾ പങ്കെടുക്കുകയും ചെയ്യും, കേസ് എടുക്കുകയാണെങ്കില്‍ എടുക്കട്ടെ: അഞ്ചെട്ട് മാസങ്ങള്‍ക്കു ശേഷം കൈകാര്യം ചെയ്യുമെന്ന് കെ മുരളീധരൻ

single-img
2 October 2020

സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് അധികാരമില്ലാതെയാണെന്ന് കെ.മുരളീധരന്‍ എം.പി.  കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് മുരളീധരൻ രംഗത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് അധികാരമില്ലാതെയാണെന്നും  സര്‍വകക്ഷിയോഗത്തിന് വിരുദ്ധമാണ് സര്‍ക്കാരിനെറ തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. 

യു.ഡി.എഫിന്റെ പരിപാടികള്‍ തടയാനാണോ സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ കണ്ടെയ്‌മെനറ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിക്കും. നൂറു പേര്‍ പങ്കെടുക്കുകയും ചെയ്യും. കേസെടുക്കുകയാണെങ്കില്‍ എടുക്കട്ടെ. അഞ്ചെട്ട് മാസങ്ങള്‍ള്‍ക്ക് ശേഷം കൈകാര്യം ചെയ്‌തോളമെന്നും മുരളീധരന്‍ പറഞ്ഞു. 

ജില്ലാ കലക്ടര്‍മാര്‍ക്ക് മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അധികാരമെന്നും മുരളീധരൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കോ കോടതിക്കോ പോലും നിരോധനാജ്ഞ പ്രഖ്യാപിക്കാനോ നടപടി സ്വീകരിക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിക്കാനോ അധികാരമില്ലാതിരിക്കേ കലക്ടര്‍മാരുടെ അധികാരത്തില്‍ സര്‍ക്കാര്‍ കടന്നുകയറിയെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.