രാജ്യത്തെ മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ സംസ്ഥാനം; ഇന്ത്യ ടുഡേ അവാര്‍ഡ് കേരളത്തിന്‌

single-img
2 October 2020

രാജ്യത്തെ മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ സംസ്ഥാനംത്തിനുള്ള ഇന്ത്യ ടുഡേ അവാര്‍ഡ് കേരളത്തിന്‌. ഇതിനായി തയ്യാറാക്കിയ പട്ടികളില്‍ ഡല്‍ഹി, യുപി, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് സ്വന്തമാക്കിയത്.

സംസ്ഥാനത്തെ കൊവിഡ് ജാഗ്രത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, മഹാമാരിയ്ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍, കുടുംബശ്രീ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഎന്നിവ ഉപയോഗിച്ചുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രഥമ സ്ഥാനം നേടാന്‍ വിലയിരുത്തപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പട്ടികയില്‍ കേരളം നൂറില്‍ 94.2 പോയന്റാണ് നേടിയത്. രോഗം അറിയാനുള്ള വ്യാപകമായ ടെസ്റ്റിംഗ്, ഐസോലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും നടത്തിയ കൃത്യത, രോഗം ബാധിച്ചവരില്‍ മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച ചികിത്സ നല്‍കുന്നതിലും സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുരസ്ക്കാര നിര്‍ണ്ണയത്തില്‍ ഇന്ത്യ ടുഡേ ജൂറി പരിഗണിച്ചു.

അതേപോലെ തന്നെ മികച്ച സര്‍ക്കാര്‍ ആശുപത്രികളുടെ വിഭാഗത്തില്‍ ദല്‍ഹിയിലെ എയിംസും സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ ഗുരുഗ്രാമിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ചാരിറ്റി ആശുപത്രി വിഭാഗത്തില്‍ വെല്ലൂര്‍ സിഎംസിയും മികച്ച ടെസ്റ്റിംഗ് സെന്ററായി പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനേയും ഇന്ത്യ ടുഡേ ജൂറി തെരഞ്ഞെടുത്തു.