കൊല്ലത്ത് യുവഡോക്ടറെ​ കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

single-img
1 October 2020

കൊല്ലത്ത് യുവഡോക്ടറെ​ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടപ്പാക്കട ടൗൺ അതിർത്തിയിൽ അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണൻ (35) നെയാണ്​ കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 23 ന് ആശുപത്രിയിൽ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ചിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിച്ചത് പൊലീസ് തടയുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവെയാണ് വ്യാഴാഴ്ച ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.