അനുമതി കിട്ടിയാലും തിയേറ്റര്‍ തുറക്കില്ല; ഫിലിം ചേംബര്‍

single-img
1 October 2020

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ. കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍ വ്യക്തമാക്കി. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്‍ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഫിലിം ചേംബർ തീരുമാനം.

ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് തിയറ്ററുകൾ തുറക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബർ അധികൃതർ അറിയിച്ചു