അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് വിലക്കി സംസ്ഥാന സര്‍ക്കാര്‍; നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ ഒരുമാസത്തേക്ക്

single-img
1 October 2020

കേരളത്തില്‍ വീണ്ടും കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ ആള്‍ക്കൂട്ടങ്ങള്‍ വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരുസമയം അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിനാണ് വിലക്ക് വന്നിട്ടുള്ളത്. മറ്റന്നാള്‍ (ശനിയാഴ്ച) രാവിലെ 9 മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം ഉണ്ടാവുക.

എന്നാല്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഇളവ് ഇപ്പോള്‍ ഉള്ളതുപോലെ തന്നെ തുടരും. കൊവിഡ് പ്രതിരോധിക്കാന്‍ സിആര്‍പിസി 144 അനുസരിച്ചാണ് സര്‍ക്കാര്‍ ആള്‍ക്കൂട്ടം നിരോധിച്ചുള്ള ഉത്തരവിറക്കിയത്. ഓരോ ജില്ലകളിലും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി അനുയോജ്യമായ നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് ഈ നിയന്ത്രണങ്ങള്‍.