സഞ്ജു കളിക്കുന്നതിനാല്‍ സ്മൃതി മന്ദാനയുടെ പിന്തുണ രാജസ്ഥാന്‍ റോയല്‍സിന്

single-img
1 October 2020

ഇത്തവണത്തെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള രണ്ട് കളികളില്‍ തുടര്‍ച്ചയായി 200 റണ്‍സ് മറികടന്ന ഏക ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളിയായ താരം സഞ്ജു സാംസണ്‍ തിളങ്ങിയ ഈ രണ്ടു മത്സരത്തിലും റോയല്‍സ് ജയം സ്വന്തമാക്കുകയായിരുന്നു.പിന്നീട് നടന്ന മൂന്നാം മത്സരത്തില്‍ തോറ്റെങ്കിലും റോയല്‍സിന് ആരാധകര്‍ക്ക് കുറവില്ല. ഇപ്പോള്‍ രാജസ്ഥാന്‍ ടീമിന് പിന്തുണയുമായെത്തിയവരില്‍ പ്രധാനി ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാനയാണ്.

കഴിഞ്ഞ ദിവസം ഒരു മാധ്യത്തിനോട്‌ സംസാരിക്കവേ താന്‍ സഞ്ജു സാംസണിന്റെ വലിയ ആരാധികയായി മാറിക്കഴിഞ്ഞെന്ന് മന്ദാന പറഞ്ഞു. ടീമിലെ യുവ കളിക്കാരുടെ പ്രകടനം വല്ലാതെ പ്രചോദനം നല്‍കുന്നതാണെന്നും മന്ദാന പറഞ്ഞു. ടീമിനായി സഞ്ജു ബാറ്റ് ചെയ്യുന്ന രീതി അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കി തന്നെ മാറ്റിയിരിക്കുന്നു.

സഞ്ജു ഉള്ളതിനാല്‍ റോയല്‍സിന് പിന്തുണ നല്‍കുകയാണ്. എല്ലാ ആളുകളില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മന്ദാന പറയുകയുണ്ടായി. മാത്രമല്ല, ഐപിഎല്ലിലെ എല്ലാ കളികളും താന്‍ കാണാറുണ്ടെന്ന് മന്ദാന പറയുന്നു.