കേരളത്തിൽ സിപിഎമ്മിന് 60% ദളിത് പിന്തുണയെന്ന് കൊടിക്കുന്നില്‍ സുരേഷ്; ‘ദളിത് മുഖ്യമന്ത്രി എന്ന ആശയം നടപ്പാക്കേണ്ടത് സിപിഎം’

single-img
1 October 2020

കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയെന്നത് നടക്കുന്ന കാര്യമല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്. അങ്ങനെയൊന്ന് ആദ്യം നടപ്പിലാക്കേണ്ടത് സിപിഎമ്മാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ദളിത് വിഭാഗത്തില്‍ നിന്നൊരു പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ സിപിഎമ്മിനുണ്ടായിട്ടില്ല. കേരളത്തിലൊരു ദളിത് മുഖ്യമന്ത്രി എന്ന ആശയം ആദ്യം നടപ്പാക്കേണ്ടത് സിപിഎമ്മാണ്.

“അവരാണത് ആദ്യം ചെയ്യേണ്ടത്. കാരണം കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ 60%പേരും സിപിഐഎമ്മിനെയാണ് പിന്തുണക്കുന്നത്.- റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.

“കേരളത്തിലൊരു ദളിത് മുഖ്യമന്ത്രി വേണ്ടേ?”എന്ന ചോദ്യത്തിനായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി. നിലവിലെ സാഹചര്യങ്ങളില്‍ അത് നടക്കാന്‍ സാധ്യതയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. അവിടെ താന്‍ കംഫര്‍ട്ടബിളാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.