കോവിഡ് പ്രതിസന്ധിയില്‍ സൗദിയില്‍ ജോലി നഷ്ടമായത് നാല് ലക്ഷം പേര്‍ക്ക്

single-img
1 October 2020

കോവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യയില്‍ ജോലി നഷ്ടമായവരുടെ എണ്ണം ഇതേവരെ നാലു ലക്ഷം കവിഞ്ഞു. ഈ കൂട്ടത്തില്‍ രണ്ടേമുക്കാല്‍‌ ലക്ഷത്തിലേറെആളുകള്‍ പ്രവാസികളാണ്. നിലവില്‍ ആകെ ജനസംഖ്യയില്‍ ഒരു കോടിയിലേറെ പ്രവാസികളാണ് സൌദിയിലുള്ളത്.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ മുപ്പത്തിയൊന്ന് കമ്പനികളിലൂടെ ഒരു ലക്ഷത്തിലേറെ ജോലികള്‍ സൃഷ്ടിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്‌. മൂന്നരക്കോടിയോളം വരുന്ന സൌദിയിലെ ആകെയുള്ള ജനസംഖ്യയില്‍ ഒരു കോടി അഞ്ച് ലക്ഷം പേര്‍ വിദേശികളാണ്. ഇവരില്‍ 2,84,000 വിദേശികള്‍ക്കാണ് ഇപ്പോള്‍ ജോലി നഷ്ടമായത്. ഇതോടൊപ്പം 1,16,000 സ്വദേശികള്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ജോലി നഷ്ടമായവരില്‍ അരലക്ഷത്തിലേറെ പേര്‍ ജോലി രാജി വെച്ചതാണെന്നും ജനറല്‍‌ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. വിമാന സര്‍വീസുകള്‍ ഓരോ രാജ്യങ്ങളും നടത്തിയപ്പോള്‍ തിരികെ നാട്ടില്‍ പോയി കുടുങ്ങിയവരോടടക്കം കോവിഡ് സാഹചര്യത്തില്‍ രാജി വെക്കാന്‍ വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ 36000 പേരെയാണ് വിവിധ കമ്പനികള്‍ ടെര്‍മിനേറ്റ് ചെയ്തത്. അതേസമയം കോവിഡ് വ്യാപനം കുറയുന്നതാണ്ഇപ്പോഴത്തെ സൌദിയിലെ സാഹചര്യം. അതുകൊണ്ടുതന്നെ ചില കമ്പനികള്‍ താല്‍ക്കാലിമായി പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചു വിളിക്കുന്നുണ്ട്.

പ്രധാനമായും ട്രാവല്‍, ടൂറിസം, കോണ്‍ട്രാക്ടിങ് മേഖലയിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായത്. അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ സാധാരണ ഗതിയിലാകുന്നതോടെ മാത്രമേ ഈ പ്രതിസന്ധി മാറൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.