52 കിലോ ഭാരമുള്ള മത്സ്യം ഒരു രാത്രി വെളുത്തപ്പോള്‍ വയോധികയെ ലക്ഷാധിപതിയാക്കി മാറ്റി

single-img
1 October 2020

കേട്ടപ്പോള്‍ അത്ഭുതം തോന്നിയോ, എന്നാലും സംഭവം സത്യമാണ്. നമ്മുടെ രാജ്യത്ത് തന്നെ, പശ്ചിമ ബംഗാളിലെ തെക്കേ അറ്റത്തുള്ള സാഗര്‍ ദ്വീപിലെ ഛക്ഫുല്‍ദുബി ഗ്രാമത്തിലെ വയോധികയെ തേടിയെത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭാഗ്യമാണ്. കേവലം ഒരു മത്സ്യം കിട്ടിയതോടെ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ലക്ഷാധിപതിയാകുകയായിരുന്നു പുഷ്പ കാര്‍ എന്ന് പേരുള്ള വയോധിക.

നദീയുടെതീരത്താണ് പുഷ്പ കാറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് നദിയില്‍ പൊങ്ങിക്കിടക്കുന്ന മത്സ്യത്തെ ഇവര്‍ കാണുകയായിരുന്നു. തുടര്‍ന്ന് വലയിട്ട് പിടിക്കാന്‍ നോക്കിയപ്പോള്‍ തന്നെ ഭാരം മൂലം മത്സ്യം കരയിലേക്ക് എത്തുന്നില്ലായിരുന്നു. വളരെ കഷ്ടപ്പെട്ട് ഇവര്‍ മത്സ്യത്തെ വലിച്ച് കരയിലിട്ടു. അതിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ മത്സ്യത്തെ ചന്തയില്‍ എത്തിക്കുകയും ചെയ്തു.

മാര്‍ക്കറ്റില്‍ അവിടെ എത്തിയപ്പോഴാണ് ഇത് അപൂര്‍വ്വ മത്സ്യമായ ‘ഭോള’ എന്ന് പേരുള്ള മീന്‍ ആണെന്ന് മനസിലായത്. ഏകദേശം 52 കിലോഗ്രാം തൂക്കമായിരുന്നു ഈ മത്സ്യത്തിന് ഉണ്ടായിരുന്നത്. ചത്തിട്ടും ചീയാത്തതിനാല്‍ മാര്‍ക്കറ്റില്‍ വിറ്റ മത്സ്യത്തിന് മൂന്ന് ലക്ഷം രൂപയാണ് ഈ വയോധികയ്ക്ക് ലഭിച്ചത് .

ഏതെങ്കിലും കപ്പലില്‍ ഇടിച്ചായിരിക്കാം ഈ മത്സ്യം ചത്തതെന്നാണ് ഗ്രാമീണര്‍ അഭിപ്രായപ്പെടുന്നത് . എന്തൊക്കെ ആയാലും മത്സ്യം കഴിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും ഇതിന്റെ ആന്തരിക അവയവങ്ങള്‍ക്ക് വലിയ മൂല്യമുണ്ടെന്നാണ് വിവിധ വ്യാപാരികള്‍ പറയുന്നത്.

സാധാരണയായി തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളിലേക്കാണ് ഇതുപോലുള്ള മീനുകളുടെ മാംസത്തിന്റെ നെയ്യ് കയറ്റി അയക്കുന്നത്. വിവിധ തരത്തിലുള്ള ഔഷധ കൂട്ടുകള്‍ക്കായി ഇത്തരം നെയ്യുകള്‍ ഉപയോഗിക്കുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു കിലോയ്ക്ക് 80,000 രൂപയോ അതിലും ഉയര്‍ന്ന വിലയോയാണ് ഈ മത്സ്യത്തിന് സാധാരണ ലഭിക്കുന്നത്.