കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8135 പേർക്ക്; സമ്പര്‍ക്കം 7013; മരണങ്ങള്‍ 29

single-img
1 October 2020

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇവരില്‍ 70,13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 730 ഉറവിടമറിയാത്ത കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 29 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

കേരളത്തില്‍ 2,828 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. 59,157 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരന്‍ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനന്‍ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണന്‍ (59), വച്ചക്കുളം സ്വദേശിനി അല്‍ഫോണ്‍സ (57), എറണാകുളം സ്വദേശി റിസ്‌കി ആന്‍ഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരന്‍ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോന്‍ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോര്‍ജ് (85), തൃശൂര്‍ ഒറ്റപ്ലാവ് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (55), തൃശൂര്‍ സ്വദേശി ബലരാമന്‍ (53), ചേര്‍പ്പ് സ്വദേശി ഭാസ്‌കരന്‍ (85), ഗുരുവായൂര്‍ സ്വദേശിനി ലൈല (56), കല്ലൂര്‍ സ്വദേശിനി ലിസി (70), കാസര്‍ഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരന്‍ (62), മംഗല്‍പടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,157 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 29,85,534 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,05,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 14), മുട്ടം (13), കോട്ടയം ജില്ലയിലെ പാറത്തോട് (19), അയര്‍കുന്നം (19), തൃശൂര്‍ ജില്ലയിലെ പന്നയൂര്‍കുളം (സബ് വാര്‍ഡ് 18), പടിയൂര്‍ (8, 11(സബ് വാര്‍ഡ്), 12), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15), കടമ്പനാട് (9), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ മൈലം (13), കോഴിക്കോട് ജില്ലയിലെ മൂടാടി (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 1), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (4), പാലക്കാട് ജില്ലയിലെ കുതന്നൂര്‍ (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 656 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് കോവിഡ് പകർച്ചവ്യാധി ഭീതിജനകമായി തൊഴിലില്ലായ്മ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ സംയോജിത പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. അതിനുവേണ്ടി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1000 ആളുകൾക്ക് 5 എന്ന തോതിൽ ഒരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കാർഷികേതര മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സംസ്ഥാന്‍ സര്‍ക്കാര്‍ ലോക്ഡൗണിനു മുൻപേ തന്നെ ഇതു പ്രഖ്യാപിച്ചിരുന്നു. പക്ഷെ കോവിഡ് ഇതിന് തടസമായി മാറി. നിലവില്‍ ഏതൊക്കെ മേഖലകളിൽ ഏതെല്ലാം ഏജൻസികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങൾ എന്ന് വിശദമായി രേഖ തയാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

എന്തായാലും 500000 തൊഴിലവസരങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി 95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതിന് വേണ്ടി വിവിധ സ്കീമുകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഇതിനു കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എത്ര ചുരുങ്ങിയാലും 50,000 തൊഴിലവസരങ്ങൾ ഡിസംബറിനുള്ളിൽ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതു സംബന്ധിച്ച ചർച്ചയിൽ വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസങ്ങളും പരസ്യപ്പെടുത്തും.

ഇതിനായി പ്രത്യേകമായ പോർട്ടൽ ആരംഭിക്കും. സർക്കാർ, അർദ്ധ സർക്കാർ‌, പൊതുമോഖല സ്ഥാപനങ്ങളിൽ 18600 പേർക്ക് തൊഴിൽ നൽകും. സ്ഥിര, താൽക്കാലിക, കരാർ എന്നിവ ഇതിൽപ്പെടും. ഹയർസെക്കൻഡറി സ്കൂളുകളിൽ 425 തസ്തികകളും എയ്ഡഡ് കോളജിൽ 700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 തസ്തികകളും സൃഷ്ടിക്കും.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Thursday, October 1, 2020