വീട് വൃത്തിയാക്കണോ, ബിക്കിനി അണിഞ്ഞ യുവതികൾ എത്തും; ഓഫറുമായി യുകെയിൽ ഒരു കമ്പനി

single-img
30 September 2020

നിങ്ങളുടെ വീട്ടിലെ നിലം വൃത്തിയാക്കാനും മറ്റുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കുമായി ബിക്കിനി അണിഞ്ഞ യുവതികൾ വരുന്ന രംഗം ഒന്ന് ആലോചിക്കൂ. ഇപ്പോള്‍ അത്തരത്തില്‍ ഒന്ന് ബ്രിട്ടനിലാണ് ഉള്ളത്. വിത്യസ്തമായ ഓഫറുമായി ഒരു സാനിറ്റേഷൻ കമ്പനിയാണ് അവിടെ രംഗത്ത് വന്നിരിക്കുന്നത്.

കോവിഡ് , തുടര്‍ന്നുള്ള ലോക്ക്ഡൗൺ എന്നിവയ്ക്ക് പിന്നാലെ ഉണ്ടായ തൊഴിലില്ലായ്മയെ തുടർന്നാണ് ഈ വിത്യസ്ത ആശയവുമായി ഈ കമ്പനി വന്നത്. പുതിയ ഓഫര്‍ വിജയകരം എന്നാണ് ഇപ്പോൾ കസ്റ്റമേഴ്‌സിന്റെ എണ്ണം ദിനംപ്രതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ പറയുന്നത്. കമ്പനി ആകെ രണ്ടു തരം ഓഫറുകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്‌. ഇവയ്ക്ക് രണ്ടിനും പ്രത്യേകം റേറ്റുമുണ്ട്.

വീടുകളില്‍ ടോപ്‌ലെസായി ജോലി ചെയ്യുന്നവര്‍ക്ക് 75 പൗണ്ട് അഥവാ 7,042 ഇന്ത്യന്‍ രൂപയാണ് ഒരു മണിക്കൂറിന്റെ കൂലി. ബ്രിട്ടനിലെ ഈ കമ്പനിയുടെ സിഇഒ യായ നിക്കി ബെൽറ്റൻ ജോലി ചെയ്യുന്നത് ഈ രീതിയിലാണ്. അടുത്തത് വിവസ്ത്രരുടെ വിഭാഗമാണ്. ഇവര്‍ക്കാവട്ടെ 8,919 ഇന്ത്യന്‍രൂപ അഥവാ 95 പൗണ്ടാണ് കൂലി. ഈ വര്‍ഷം തുടക്കത്തിലാണ് ഈ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നാലെ തന്നെ ഉണ്ടായ കൊവിഡ് ഏൽപ്പിച്ച പ്രതിസന്ധിക്കൊടുവിലാണ് ഇവർ സജീവമായി തൊഴിൽ മേഖലയിലേക്ക് കടക്കുന്നത്. ഇപ്പോഴാവട്ടെ തിരക്കൊഴിഞ്ഞ നേരമില്ല എന്നും നിക്കി പറയുന്നു . വീടുകളില്‍ എത്തിയാല്‍ വീട്ടുകാരുമായി രണ്ടു മീറ്റർ അകലെ നിന്നേ ഇവർ ശുചിയാക്കുകയുള്ളൂ. ശരീരത്തില്‍ വസ്ത്രം കുറവായതിനാൽ വൈറസ് പറ്റിപ്പിടിച്ചിരിക്കാനുള്ള സാഹചര്യവും കുറവാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു.