ഉത്തർപ്രദേശിൽ ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി യോഗിയെ വിളിച്ചു: കർശന നടപടി

single-img
30 September 2020

യുപിയിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി കൊല്ലപ്പെട്ട സംഭവം വൻ വാർത്താപ്രാധാന്യം നേടുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.  യുവതിയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിക്കഴിഞ്ഞു. 

ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ അന്വേഷണ സംഘത്തോട് നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി. യുവതിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. 

കുറ്റക്കാരോട് ഒരു തരത്തിലുളള ദയയും കാണിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം സംഘം റിപ്പോര്‍ട്ട് നല്‍കും. യുവതിക്ക് നീതി വേഗത്തില്‍ ഉറപ്പാക്കാന്‍, വിചാരണ നടപടികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.