ദുരിതം തീരുന്നില്ല: ഇന്ത്യയ്ക്ക് ഭീഷണിയായി ചെെനയിൽ നിന്നും മറ്റൊരു വെെറസ് കൂടി

single-img
30 September 2020

കോവിഡ് രോഗത്തിൻ്റെ ഉത്ഭവ സ്ഥാനമെന്നു കരുതുന്ന ചെെനയിൽ നിന്നും മറ്റൊരു വെെറസ് കൂടി ഇന്ത്യയ്ക്കു ഭീഷണിയാകുന്നു. മറ്റൊരു ചൈനീസ് വൈറസായ കാറ്റ് ക്യൂ (Cat Que -CQV) ഇന്ത്യയിൽ മാരക രോഗങ്ങൾ പരത്താൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 

രാജ്യത്തും ഈ വെെറസിൻ്റെ സാന്നിദ്ധ്യഗ സ്ഥിരീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 883 മനുഷ്യ സാമ്പിളുകൾ പരിശോധിച്ചതിൽ കർണാടകത്തിലെ രണ്ട് സാമ്പിളുകളിൽ കാറ്റ് ക്യൂ വൈറസിൻ്റെ ആൻ്റി ബോഡി കണ്ടെത്തിയിരുന്നു. 2014ലും 2017ലും ശേഖരിച്ച സാമ്പിളുകളാണിവ. 2017ൽ ഐ.സി.എം.ആറിന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഇവരിൽ ഏതോ ഒരു ഘട്ടത്തിൽ വൈറസ് ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ആന്റി ബോഡി സാന്നിദ്ധ്യമെന്ന് ഐ.സി.എം.ആർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മനുഷ്യരുടെയും പന്നികളുടെയും സീറം സാമ്പിളുകൾ പരിശോധിച്ചാലേ വൈറസ് ബാധയുടെ വ്യാപ്തി അറിയാനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു. 

കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നൂറോളം പേർക്കും അൻഹുയി പ്രവിശ്യയിൽ അമ്പതോളം പേർക്കും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഇവിടങ്ങളിൽ 50ഓളം പേർ വൈറസ് ബാധിച്ച് മരിച്ചെന്നും റിപ്പോർട്ടുണ്ട്. വിയറ്റ്നാമിലും നൂറുകണക്കിനാളുകളിൽ രോഗം കണ്ടെത്തിയിരുന്നുവെന്നുള്ള റിപ്പോർട്ടുകളും പുറത്ു വരുന്നുണ്ട്. 

കാറ്റ് ക്യൂ വൈറസ്@കൊതുക്,​ പന്നി തുടങ്ങിയ ജന്തുക്കളെയും മനുഷ്യനെയും ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൊതുക്,​ കീടങ്ങൾ പോലുള്ള (ആർത്രോപോഡ് )​ ജീവികളിലൂ‌ടെ പകരുമെന്നും സസ്‌തനികളിൽ പ്രാഥമിക കാരിയർ പന്നിയാണെന്നും റിപ്പോർട്ടുകൾ ഹസൂചിപ്പിക്കുന്നു. കൊതുകിലൂടെയാണ് മനുഷ്യനെ പ്രധാനമായും ബാധിക്കുന്നത്. വൈറസ് ബാധിച്ച മനുഷ്യനെ കടിക്കുന്ന കൊതുക് മറ്റ് മനുഷ്യരിലും പരത്തുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

രക്തദാനം, അവയവ മാറ്റം, ലൈംഗിക ബന്ധം, ഗർഭധാരണം, പ്രസവം എന്നിവയും വൈറസ് ബാധിക്കാൻ അവസരമൊരുക്കും. കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സി. എക്സ്. ക്വിൻ‌ക്ഫാസിയാറ്റസ്, സി‌.എക്സ്. ട്രൈറ്റേനിയർ‌ ഹിഞ്ചസ് എന്നിവ എളുപ്പത്തിൽ സി ക്യു വി വൈറസിന് കീഴ്പ്പെടുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കാട്ടുമൈനകളുടെ സ്രവങ്ങളിലും വൈറസ് ഉണ്ടെന്ന് റിപ്പോർട്ടുകൾ.