വി കെ പ്രകാശിന്റെ ‘എരിഡ’യിൽ നായിക സംയുക്ത മേനോൻ

single-img
30 September 2020

പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കുന്ന പുതിയ സിനിമയ്ക്ക് ‘എരിഡ’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്യുകയുണ്ടായി. പൂര്‍ണ്ണമായും ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം നിലവില്‍ ബംഗളുരുവിൽ പുരോഗമിക്കുകയാണ്.

സിനിമയുടെ പേരായ ‘എരിഡ’ എന്നത് ഒരു ഗ്രീക്ക് പദമാണ്. ഗ്രീക്ക് പുരാതന യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കൂടി പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ്”എരിഡ” ഒരുക്കുന്നത്. സംയുക്തയ്ക്ക് പുറമേ നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽഅഭിനയിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയും ഉണ്ട്.

Happy to reveal the title poster of ….”ERIDA”…..In Malayalam and Tamil languages.Featuring Samyuktha…

Posted by Kunchacko Boban on Wednesday, September 30, 2020