ഇന്ത്യയുടെ ബ്രഹ്‌മോസ് പരീക്ഷണം വിജയം; വിമാനവാഹിനി യുദ്ധകപ്പലുകള്‍ വരെ തകര്‍ക്കാന്‍ ശേഷി

single-img
30 September 2020

ഇന്ത്യ ഇന്ന് നടത്തിയ 400 കിലോമീറ്ററിലധികംഅകലെയുള്ള ലക്ഷ്യം തകര്‍ക്കാര്‍ കഴിവുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്‍റെ പുതിയ പ്പിന്റെ പരീക്ഷണം വിജയം. ‘രാജ്യത്തിന്റെ തദ്ദേശീയമായ വികസനത്തിന്‍റെ ഒരു പ്രധാനപടി’ എന്ന് ഈ വിജയത്തെ കേന്ദ്രം വിശേഷിപ്പിച്ചു. രാജ്യത്തിന്റെ നേട്ടത്തിൽ ഈ പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞര്‍ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ ജി സതീഷ് റെഡ്ഡിയും അഭിനന്ദനം അറിയിക്കുകയുണ്ടായി.

ഡിആര്‍ഡിഒ തയ്യാറാക്കിയ പിജെ-10 പദ്ധതിക്ക് കീഴിലാണ് ഈ പരീക്ഷണം നടത്തിയത്. വൈകിട്ട് ഒഡീഷയിലെ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശത്രുരാജ്യങ്ങളുടെ വിമാനവാഹിനികള്‍ ഉൾപ്പെടെയുള്ള സുപ്രധാന യുദ്ധകപ്പലുകള്‍ തകര്‍ക്കാനും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കുന്നവയാണ് ഈ മിസൈലുകൾ എന്നതാണ് പ്രത്യേകത. റഷ്യയുടെ എന്‍പിഒഎമ്മിന്‍റെയും ഇന്ത്യയുടെ ഡിആര്‍ഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് ഈ മിസൈല്‍ വികസി പ്പിച്ചെടുത്തത്.