പള്ളി തകർത്ത് സാമൂഹ്യവിരുദ്ധരാണെന്ന് കോടതി കണ്ടെത്തിയെങ്കിൽ ഇന്ത്യ ഭരിക്കുന്നതും സാമൂഹ്യവിരുദ്ധരാണ്: സലിം പി മാത്യു

single-img
30 September 2020

ബാബറി മസ്ജിദ് തകർത്ത കേസിൽ ഉണ്ടായ കോടതി വിധി നീതിന്യായ ചരിത്രത്തിലെ പരിഹാസ്യമായ തമാശയാണന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു. കുറ്റം ചെയ്തവർ തുറന്നു സമ്മതിച്ചിട്ടും അവരെ കുറ്റവിമുക്തരാക്കിയ വിധി ഔദ്യോഗിക തലത്തിൽ നടന്ന ഉന്നത ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

പള്ളി തകർത്തതു് സാമൂഹ്യ വിരുദ്ധരാണ് എന്നാണ് സിബിഐ കോടതിയുടെ നിരീക്ഷണം. ഇത് വസ്തുതാപരമാണങ്കിൽ, ഭാരതത്തിൻ്റെ ഭരണം, ആ സാമൂഹ്യ വിരുദ്ധരുടെ കൈകളിലാണ് എന്ന് സമ്മതിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.